Site icon Malayalam News Live

വിരമിച്ച അദ്ധ്യാപകര്‍ക്കുളള ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ ജില്ലാ എജ്യൂക്കേഷൻ ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി.

 

അമേഠി :മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് സ്വന്തം മണ്ഡലമായ അമേഠിയയില്‍ എത്തിയപ്പോഴായിരുന്നു സ്‌മൃതി ഇറാനിയുടെ വിമര്‍ശനം .കഴിഞ്ഞ ദിവസം പരാതിയുമായി സ്‌മൃതി ഇറാനിയെ കാണുന്നതിനായി ഒരു കൂട്ടം വിരമിച്ച അദ്ധ്യാപകര്‍ അമേഠിയയില്‍ എത്തിയിരുന്നു.

തങ്ങള്‍ക്ക് ലഭിക്കേണ്ട ശമ്ബളം തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു അദ്ധ്യാപകരുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌മൃതി ഇറാനി ജില്ലാ എജ്യൂക്കേഷൻ ഓഫീസറെ വിളിച്ച്‌ വിവരം അന്വേഷിക്കുകയായിരുന്നു. അദ്ധ്യാപകരുടെ പരാതിയില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥനോട് സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.

‘അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും, എല്ലാവരോടും മനുഷ്യത്വം കാണിക്കണം, ഇത് അമേഠിയാണ്, എന്നോടുളള വിശ്വാസം കൊണ്ടാണ് ജനങ്ങള്‍ എനിക്ക് വോട്ട് തന്ന് വിജയിപ്പിച്ചത്. കുടിശ്ശിക ശമ്ബളം നല്‍കാൻ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്’ – സ്‌മൃതി ഇറാനി വ്യക്തമാക്കി.

ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുക്കൊണ്ട് നിരവധി പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍വന്നുക്കൊണ്ടിരിക്കുന്നത്.

Exit mobile version