Site icon Malayalam News Live

കടുത്ത ആശങ്ക; സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു; മലപ്പുറത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് മരണങ്ങള്‍

മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരു മരണം കൂടി സ്ഥിരീകരിച്ചു.

കാളിക്കാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരനായ ജിഗിൻ രോഗബാധയെത്തുടർന്ന് കോഴിക്കോട് മെ‌ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് കുട്ടി മരിച്ചത്.

കുട്ടിയുടെ പിതാവും സഹോദരനും ഹെപ്പറ്റൈറ്റിസ് ബാധയേറ്റ് ചികിത്സയിലാണ്.
ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹെപ്പറ്റൈറ്റിസ് മരണമാണ് ജിഗിന്റേത്.

പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീർ ഹെപ്പറ്റൈറ്റിസ് ബാധയേറ്റ് ഇന്നുരാവിലെ മരണപ്പെട്ടിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചാലിയാർ പഞ്ചായത്തിലെ 41 വയസുള്ള പുരുഷൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോഴായിരുന്നു മരണം. മാർച്ച്‌ 19ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒൻപതു വയസുകാരിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങള്‍ സ്വീകരിച്ചിരുന്നു.

Exit mobile version