Site icon Malayalam News Live

‘വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്, രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ്, മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞത്’: പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ.

വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പ്രതികരിച്ചു.

കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ കനത്ത സുരക്ഷയില്‍ ജയിലില്‍ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങള്‍ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ സംസാരിക്കവേ വ്യക്തമാക്കി.

പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ പറഞ്ഞു.

Exit mobile version