Site icon Malayalam News Live

‘വിജയ്ക്ക് കമലഹാസന്റെ ഗതിയാകുമോ, ഡിഎംകെ, എഡിഎംകെ എന്നിവയില്‍ ചേര്‍ന്നിരുന്നെങ്കില്‍ വിജയസാദ്ധ്യത കൂടിയേനെയെന്ന് ‘- സന്തോഷ് പണ്ഡിറ്റ്

 

തമിഴ് സൂപ്പർതാരം വിജയ് കഴിഞ്ഞദിവസമാണ് രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പേരും പുറത്തുവിട്ടു.’തമിഴക വെട്രി കഴകം” എന്നാണ് പാർട്ടിയുടെ പേര്. നാല്പത്തിയൊൻപതുകാരനായ വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ഏറ്റെടുത്ത സിനിമകളിലെ അഭിനയം കഴിഞ്ഞാല്‍ പൂർണമായും രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

 

അതേസമയം, വിജയുടെ രാഷ്ട്രീയപ്രവേശന വാർത്തയില്‍ പ്രതികരിച്ച്‌ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. വളരെ നല്ല തീരുമാനം ആണെന്നും കമലഹാസന്റെയും വിജയകാന്തിന്റെയും വിശാലിന്റെയും അവസ്ഥ വരില്ലെന്ന് പ്രതീക്ഷിക്കാമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

Exit mobile version