Site icon Malayalam News Live

ഇരുപത് കൊല്ലത്തെ ശാന്തത കൊടുങ്കാറ്റിലേക്ക്..; ആ ​ഗോസിപ്പ് ഇരട്ടി ശക്തിയോടെ തലപ്പൊക്കി, വിജയും തൃഷയും തമ്മിൽ അഫെയർ..? തൃഷ ഉദ്ദേശിച്ചതും അതുതന്നെയോ..?

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയുടെ ജന്മദിനമായിരുന്നു ജൂൺ 22. താരത്തിന് അമ്പത് വയസ്സ് കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രം​ഗത്ത് എത്തിയത്.

എന്നാൽ, ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്‍ന്ന നടി തൃഷയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

പുതിയ ​ഗോസിപ്പുകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിജയിയും തൃഷയും തമ്മില്‍ അഫെയറാണ്’ എന്ന തരത്തിലാണ് ​ഗോസിപ്പുകൾ ഉയരുന്നത്. എക്‌സിലെ നിരവധി ആരാധകർ ഈ ഫോട്ടോ ‘ഡീകോഡ്’ ചെയ്യാൻ തുടങ്ങിയതോടെയാണ് ​ഗോസിപ്പിന്റെ തുടക്കം.

തൃഷ പോസ്റ്റ് ചെയ്ത ഈ ചിത്രം വിദേശത്ത് വെച്ച് ഒരുമിച്ചുള്ള യാത്രയിൽ എടുത്തതാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. തൃഷയ്‌ക്കൊപ്പമുള്ള ചിത്രത്തിലും എയർപോർട്ടിൽ എത്തിയപ്പോഴും വിജയ്‌യുടെ അതേ ജോഡി ഷൂസ് കണ്ടിരുന്നതായി ചില ആരാധകർ പഴയ ഫോട്ടോ വച്ച് കണ്ടെത്തി.

തൃഷയുടെ ആരാധകർ പോസ്റ്റ് ചെയ്ത മറ്റ് ചിത്രങ്ങളും ഇതിന് പിന്നാലെ ഡീക്കോഡ് ചെയ്യപ്പെട്ടു. അവ വിജയുടെ പുതിയ അപ്പാർട്ട്മെൻ്റിൽ നിന്ന് എടുത്തതാണ് എന്നാണ് ചിലര്‍ കണ്ടെത്തിയത്.

എന്തായാലും ഈ ഡീകോഡിംഗും ഗോസിപ്പുകളും വിജയ് ആരാധകര്‍ക്ക് ഇടയില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിജയും തൃഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എങ്കിലും വിജയ് ജന്‍മദിന പോസ്റ്റില്‍ തൃഷ എഴുതിയത് പോലെ‘ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ഒരു ശാന്തതയിലേക്കും’ എന്നത് പോലെ ഒരു കൊടുങ്കാറ്റ് കോളിവുഡില്‍ ഈ പോസ്റ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. ശരിക്കും അത് തന്നെയാണ് തൃഷ ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകരും ചോദിക്കുന്നുണ്ട്.

വിജയ്‌യും തൃഷയും ഒന്നിച്ച ആദ്യ ചിത്രം 2004ലെ ഗില്ലിയാണ്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറി. ഇതേ ചിത്രം അടുത്തിടെ റീ റിലീസ് ചെയ്തപ്പോഴും ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയില്‍ ഏറെ പ്രീതിയുണ്ടാക്കിയിരുന്നു.

ഗില്ലിക്ക് ശേഷം അവർ ആദി, തിരുപ്പാച്ചി, കുരുവി എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും 2008-ൽ കുരുവിക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരു താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. തൃഷയുടെ ഒരു ജന്മദിനാശംസയിലൂടെ വീണ്ടും ആ ഗോസിപ്പിന് ജീവന്‍ വച്ചിരിക്കുകയാണ് എന്നാല്‍ ചില വിജയ് ആരാധകർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തള്ളിക്കളയുന്നു.

വെങ്കട് പ്രഭുവിനൊപ്പം വിജയുടെ അടുത്ത ചിത്രത്തിൽ അതിഥി വേഷത്തിൽ തൃഷ അഭിനയിക്കുന്നുണ്ട്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ദ്ധിപ്പിക്കും ഇത്തരം വിവാദങ്ങള്‍ എന്നാണ് ചിലര്‍ വാദിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

Exit mobile version