Site icon Malayalam News Live

ചെന്നൈ-കടലൂര്‍ 175 കിലോമീറ്റര്‍ ദൂരം വിജയുടെ റോഡ്ഷോ; യുവാക്കള്‍ ബൈക്കുകളില്‍ പിന്തുടരുന്നു; റോഡ് ഷോ മാറ്റിവെച്ചു

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കടലൂരില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു.

ചെന്നൈയില്‍ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ ദൂരം റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയുടെ തീരുമാനം. എന്നാല്‍ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.

യുവജനങ്ങള്‍ വലിയ തോതില്‍ ബൈക്കുകളില്‍ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവഗംഗയില്‍ നടന്ന റോഡ്ഷോയ്ക്കിടെ സമാനമായ രീതിയില്‍ പിന്തുടർന്ന അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് കടലൂരിലെ റോഡ്ഷോ വേണ്ടെന്ന് വെക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

Exit mobile version