Site icon Malayalam News Live

അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമകളെ ഇല്ലാതാക്കുന്നു; പ്രതിസന്ധിയെക്കുറിച്ച്‌ തുറന്നുപറഞ്ഞ് വിജയ് ബാബു

കൊച്ചി: അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമകളെ ഇല്ലാതാക്കുന്നുവെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു.

താരം തന്റെ പുതിയ ചിത്രമായ ഖല്‍ബിന്റെ പ്രമോഷൻ അഭിമുഖത്തിനിടയിലാണ് ആരോപണം നടത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റും വിജയ് ബാബു പങ്കുവച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങള്‍ പ്രധാന വിതരണക്കാര്‍ തന്നെ ഇവിടെ റിലീസ് ചെയ്യുന്നു. വരാൻ പോകുന്ന പണം വാരിക്കൂട്ടുന്ന വലിയ അന്യഭാഷാ ചിത്രങ്ങള്‍ കാണിച്ച്‌ ഇത്തരം വിതരണക്കാര്‍ തീയേറ്ററുകളെ സമ്മര്‍ദ്ദത്തിലാക്കി ഈ ചിത്രങ്ങള്‍ കളിപ്പിക്കുമ്ബോള്‍ എവിടെ എപ്പോള്‍ നമ്മുക്ക് മലയാള ചിത്രങ്ങള്‍ കാണിക്കാൻ സാധിക്കും.

ഇത്തരത്തില്‍ വരുമ്ബോള്‍ ആരും അറിയാത്ത ഇത്തരം ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്ക്രീനുകളും കൂടുതല്‍ ഷോയും ലഭിക്കും. നല്ല ഉള്ളടക്കമുള്ള മലയാള ചിത്രങ്ങള്‍ പിന്തള്ളപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ മലയാള സിനിമയുടെ ഐഡന്റി നഷ്ടമാകും. പകരം പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ചില വൻ മലയാള സിനിമകള്‍ മാത്രമേ ഇവിടെ റിലീസാകൂ. ബാക്കി വന്ന മലയാള ചിത്രങ്ങള്‍ മഴക്കാലത്ത് ആഴ്ചയ്ക്ക് പത്തെണ്ണം എന്ന നിലയില്‍ റിലീസ് ചെയ്യാം. ഖല്‍ബ് എന്ന ചിത്രം ഈ പ്രതിസന്ധി കടന്ന് നാളെ കളിക്കും.

എന്നാല്‍ സിനിമാ രംഗത്തെ സംഘടനകളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഒന്ന് ഉണരൂ, ഇവിടെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ദയവായി ശ്രദ്ധിക്കൂ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒറ്റ ഒറിജിനല്‍ മലയാള ചിത്രമാണ് ക്രിസ്തുമസിന് റിലീസ് ചെയ്തതത്.

Exit mobile version