തിരുവനന്തപുരം: കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിജിലൻസിലെ അംഗബലം കൂട്ടണമെന്ന് ഡയറക്ടര്‍.
അംഗങ്ങളുടെ എണ്ണം 500 ല്‍ നിന്നും 1000 ആക്കണമെന്നാണ് ശുപാര്‍ശ. നിലവിലെ അംഗബലം വച്ച് പ്രവര്‍ത്തിക്കാൻ കഴിയില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെങ്കിലും പൊലീസുകാരെ നിയമിക്കണമെന്നുമാണ് ആവശ്യം.
മിന്നല്‍ പരിശോധനകളുടെ എണ്ണം കൂട്ടി, കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേയാണ് കേസന്വേഷണങ്ങള്‍. അഴിമതിക്കെതിരെ നടപടി ശക്തമാക്കുന്നമെന്ന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്ബോഴും വിജിലൻസില്‍ അംഗ ബലം പഴയതു തന്നെയാണ്.
ഇൻസ്പെക്ടര്‍മാരും ഡിവൈഎസ്പിമാരുമാണ് വിജിലൻസില്‍ കേസന്വേഷിക്കേണ്ടത്. രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവര്‍ക്കു കീഴിലുള്ള പൊലിസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് വിജിലൻസ് ഡയറക്ടര്‍ പറയുന്നത്.
ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പൊലൂസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീര്‍ക്കാൻ കഴിയൂ. പ്രതിവര്‍ഷം 500 ലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 8000ത്തിലിധകം പരാതികളെത്തുന്നു.1500 കേസുകള്‍ കുറ്റപത്രം നല്‍കാൻ ഇനിയുമുണ്ട്. ഇതുകൂടാതെ കോടതി ജോലിയും ബോധവത്ക്കരണവും മിന്നല്‍ പരിശോധനകളും.
