Site icon Malayalam News Live

വെഞ്ഞാറന്മൂട് കൂട്ടക്കൊലപാതകം; ‘സിനിമയെ കലയായി കണ്ടാൽ പോരേ’? എന്ന് ഹൈക്കോടതി, ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടഞ്ഞില്ല

വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ സിനിമയെന്ന് ആരോപണമുയർന്ന കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. സിനിമയെ കലയായി കണ്ടാൽ പോരേ എന്നാണ് കോടതിയുടെ ചോദ്യം. സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും കോടതി ചോദിച്ചു. വെഞ്ഞാറമൂട് കൂട്ടകൊല ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.

Exit mobile version