Site icon Malayalam News Live

ബിജെപിക്ക് കേരളത്തിൽ താൻ പൂർണ പിന്തുണ കൊടുത്തിട്ട് എന്തുകാര്യം ? ജനം പിന്തുണ കൊടുക്കുന്നില്ലല്ലോ, കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ല, എൻഡിഎ എൽഡിഎഫിന്‍റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ബിജെപിക്ക് കേരളത്തിൽ താൻ പൂർണ പിന്തുണ കൊടുത്തിട്ട് എന്തുകാര്യം ? ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ല. പരസ്പരം കലഹമാണ്. എന്നാൽ, അവർ വളർന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ ദോഷം കൊണ്ടാണ് വളരുന്നത്. എൻ.ഡി.എ വളർന്നത് കൊണ്ട് ഗുണം എൽ.ഡി.എഫിന് കിട്ടിയില്ലേ? ഈ ഐക്യമില്ലായ്മ കൊണ്ടാണ് ഒരു സീറ്റ് നേടി അകത്തിരിക്കാൻ കഴിയാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടു. എൻഡിഎ എൽഡിഎഫിന്‍റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Exit mobile version