Site icon Malayalam News Live

വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; അന്വേഷണം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍

തിരുവനന്തപുരം: മൈക്രോഫിനാൻസ് കേസില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യo ചെയ്തു.

വിജിലൻസിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. എസ് പി ശശിധരൻ കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്തത്.

പിന്നോക്ക വികസന കോർപ്പറേഷനില്‍ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്.140 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. മുൻ എസ് പി ശശിധരൻ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

മൂന്ന് ദിവസം മുൻപാണ് വെള്ളാപ്പള്ളി നടേശനെ വിജിലൻസിന്‍റെ പ്രത്യേക സംഘം ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ നല്‍കിയ ഹർജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാൻസ് കേസില്‍ അന്വേഷണം തുടങ്ങിയത്.

Exit mobile version