Site icon Malayalam News Live

വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്; രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടും

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്.
ശ്വാസതടസ്സത്തെതുടർന്ന് ഇന്നലെ രാത്രിയിലാണ് വെള്ളാപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഇന്നലെ രാത്രി വൈകിയാണ് വെള്ളാപ്പള്ളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. എസ് എൻ ഡി പി യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തില്‍ കൊല്ലത്ത് പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ശ്വാസതടസ്സം അനുഭവപ്പെട്ടത്.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version