Site icon Malayalam News Live

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് ശശി കീഴടങ്ങി

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത്‌ പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി. പരുത്തിപ്പള്ളി ആർഎഫ്ഒയ്ക്ക് മുൻപിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

Exit mobile version