Site icon Malayalam News Live

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഒരു കിടിലൻ വെജിറ്റബിള്‍ സൂപ്പ് തയ്യാറാക്കിയാലോ; റെസിപ്പി ഇതാ

കോട്ടയം: ആരോഗ്യത്തിന് ഏറെ മികച്ച ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ വിഭവമാണ് സൂപ്പ്.

സ്വാദിഷ്ടമായ ഹെല്‍ത്തി സൂപ്പ് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുത്താലോ.

ചേരുവകള്‍

കാരറ്റ് – 1 എണ്ണം
ബീൻസ് – 3 എണ്ണം
കൂണ്‍ – 2 ടേബിള്‍ സ്പൂണ്‍
കാബേജ് – 1/2 കപ്പ്
സവാള – 1 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഒലിവ് ഓയില്‍ – 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

പാനിലേക്ക് ഒലിവ് ഓയില്‍ ഒഴിക്കുക. ചൂ‌ടായി കഴിഞ്ഞാല്‍ വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ഇതൊന്ന് ചെറുതായി മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് കൂണ്‍ ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറിക ളായ കാരറ്റ്, ബീൻസ്, കാബേജ്, സവാള എന്നിവ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളവും ഉപ്പും കുരുമുളകും ചേർത്ത് തിളപ്പിച്ച്‌ എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലോർ വെള്ളത്തില്‍ കലർത്തിയത് ഇതിലേക്ക് ചേർക്കാം. രുചികരമായ വെജിറ്റബിള്‍ സൂപ്പ് തയ്യാർ.

Exit mobile version