Site icon Malayalam News Live

പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടികൊലപ്പെടുത്തി; ഗുരുതരപരിക്കേറ്റ ഭാര്യ കോട്ടയം മെഡിക്കല്‍ കേളേജിൽ, പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം; സംഭവത്തിൽ കരിങ്കുറ്റി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

റാന്നി: പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടികൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.ഐക്കടുത്തായിരുന്നു ആക്രമണം. ഇതിന് സമീപത്തുതന്നെയാണ് അനില്‍കുമാര്‍ കട നടത്തുന്നത്.

പ്രദീപിനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Exit mobile version