Site icon Malayalam News Live

ഈ നാല് പച്ചക്കറികള്‍ നിങ്ങള്‍ ഫ്രീസറില്‍ തന്നെ സൂക്ഷിക്കണം; കാരണം ഇതാണ്

കോട്ടയം: ഭക്ഷണ സാധനങ്ങള്‍ എന്തും സുരക്ഷിതമായി കേടുവരാതെയിരിക്കാൻ വേണ്ടിയാണ് നമ്മള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നത്.

ഇത് ഭക്ഷണങ്ങളെ അധിക ദിവസം കേടുവരാതെ സൂക്ഷിക്കുമെന്നാണ് എല്ലാരും കരുതുന്നത്. പച്ചക്കറി, പഴവർഗ്ഗങ്ങള്‍, പാകം ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങി എന്തും എളുപ്പത്തിന് നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില പച്ചക്കറികള്‍ക്ക് വലിയതോതില്‍ തണുപ്പ് ആവശ്യമാണ്. ഭക്ഷണങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കണെമെങ്കില്‍ ഫ്രീസറില്‍ തന്നെ വയ്‌ക്കേണ്ടതുണ്ട്. ഫ്രീസറില്‍ സൂക്ഷിക്കേണ്ട 4 പച്ചക്കറികള്‍ ഏതൊക്കെയെന്ന് അറിയാം.

കോളിഫ്ലവർ

ശിതീകരിച്ച കോളിഫ്ലവറില്‍ ഫൈബർ കൂടുതലായിരിക്കും. കൂടാതെ ഇതിന് കലോറിയും കുറവായിരിക്കും.ഇതുകൊണ്ട് കറികള്‍, സൂപ്പ്, സ്മൂത്തി തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കാൻ എളുപ്പമാണ്. ആരോഗ്യത്തിനും പോഷകാഹാരത്തിനുമായി ഇപ്പോള്‍ കോളിഫ്‌ളവർ എല്ലാവരും ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെ നിങ്ങളുടെ ഫ്രീസറില്‍ കുറച്ച്‌ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

ചീര

ശിതീകരിച്ച ചീരകൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. നിങ്ങള്‍ക്ക് ഇത് വേവിച്ചോ പച്ചയായോ ഉപയോഗിക്കാം. ചീരയില്‍ വിറ്റാമിൻ കെ, ബി, അയണ്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ സ്റ്റാർച്ച്‌ ഇല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

പയർ

നല്ല രുചി ലഭിക്കാനും എല്ലാ വിഭവങ്ങളിലും ചേർക്കാനും പച്ച പയർ ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടമനുസരിച്ച്‌ അവ ആവിയില്‍ വേവിക്കുകയോ അല്ലെങ്കില്‍ വറുക്കുകയോ ചെയ്യാം.

ബ്രോക്കോളി

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് പോഷകങ്ങളുടെ ഒരു നിധിയാണ്. വിറ്റാമിൻ സി, എ, കെ എന്നിവയാല്‍ സമ്ബന്നമാണ്. ഇതിന് ഗ്ലൈസെമിക് സൂചിക കുറവാണ്, ശരീരഭാരം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താൻ സാധിക്കുന്ന ഒന്നാണിത്.

Exit mobile version