Site icon Malayalam News Live

മാസപ്പടി കേസില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരും; കാലതാമസത്തിന് കാരണം തടസഹര്‍‌ജികളെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : മാസപ്പടി കേസില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

മാസപ്പടി കേസില്‍ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ കൂട്ടുപ്രതികള്‍ ആണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എസ്.എഫ്.ഐ.ഒ വിളിച്ചുവരുക്കി മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം സുരേന്ദ്രൻ തള്ളി വി.ഡി. സതീശൻ ദുരുദ്ദേശ്യത്തോടെ സംഭവം വളച്ചൊടിക്കുകയാണ്, പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നുവന്ന കേസല്ല ഇത്.

കേന്ദ്ര ഏജൻസികള്‍ അന്വേഷിച്ച്‌ കണ്ടെത്തിയതാണ്. പുനർജനി കേസില്‍ എന്താണ് സതീശനെ പിണറായി പൊലീസ് ചോദ്യം ചെയ്യാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. പിണറായിയും സതീശനും തമ്മിലാണ് ഡീലെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version