Site icon Malayalam News Live

കിളിമാനൂരില്‍ വേടന്റെ സംഗീത പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : കിളിമാനൂരില്‍ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു.

ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്.

എല്‍.ഇ.ഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.

ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയില്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും

Exit mobile version