Site icon Malayalam News Live

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വേടന് കല്യാണം; വധു എഴുത്തുകാരി നവമിത; തീയതി പുറത്തുവിട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍; ചടങ്ങുകള്‍ ഇങ്ങനെ…

കൊച്ചി: റാപ്പ് ഗാനങ്ങളിലൂടെ മലയാളം ഗാനരംഗത്ത് പുതു വിപ്ലവം സൃഷ്ടിച്ച റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി വിവാഹിതനാകുന്നു.

ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം നടക്കുന്നത്. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശ്ശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു.

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് വിവാഹത്തെക്കുറിച്ച്‌ പുറംലോകത്തെ അറിയിച്ചത്.

തൃശൂര്‍ സ്വദേശിയാണ് വേടന്‍. ആരെയും അറിയിക്കാതെ തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്.

എന്നാല്‍ എം.വി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ട്.

Exit mobile version