Site icon Malayalam News Live

നിർണായക നീക്കവുമായി വിഡി സതീശൻ; ശശി തരൂരിനെ വീട്ടിലെത്തി കണ്ടു

ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിൽ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ളവരുമായും യുവാക്കളുമായും തരൂരിന്റെ സംവാദങ്ങൾ യുഡിഎഫ് സംഘടിപ്പിക്കും. സജീവമായി പ്രചാരണത്തിലുണ്ടാകുമെന്ന് തരൂർ അറിയിച്ചതായാണ് വിവരം. രാവിലെ വഴുതക്കാട്ടെ ഫ്ളാറ്റിൽ എത്തിയാണ് തരൂരിനെ സതീശൻ കണ്ടത്. യുഡിഎഫിന്‍റെ വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂ. അത് പല തവണ പറഞ്ഞതാണെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു. സിജെ റോയിയുടെ മരണ വാർത്ത ഏറെ ദുഖകരമാണെന്നും ശശി തരൂർ പ്രതികരിച്ചു.

Exit mobile version