Site icon Malayalam News Live

തിരുവാർപ്പ് ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണം; നെല്ലെടുക്കുമ്പോൾ കിഴിവ് ചോദിക്കുന്നതിൽ അഴിമതി, വിഷയത്തിൽ സർക്കാർ ഇടപെടണം, ഒരു കിഴിവും കൊടുക്കാതെ നെല്ല് ഏറ്റെടുക്കണമെന്നും വി ഡി സതീശൻ

കോട്ടയം: നെല്ലെടുക്കുമ്പോൾ കിഴിവ് ചോദിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

നെല്ല് സംഭരണം നടക്കാത്ത തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

‘14 ദിവസമായി ഈ പാടശേഖരത്തിൽ നെല്ല് കെട്ടിക്കിടക്കുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണം. ഒരു കിഴിവും കൊടുക്കാതെ നെല്ല് ഏറ്റെടുക്കണം. കിഴിവ് തട്ടിപ്പാണ്.

പരിഹാരമില്ലെങ്കിൽ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കും. നെല്ല് സംഭരണത്തിൽ വലിയ പാളിച്ചയാണ് നടക്കുന്നത്. സർക്കാർ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും വി ‍‍ഡി സതീശൻ പറഞ്ഞു. – അദ്ദേഹം പറഞ്ഞു.

Exit mobile version