Site icon Malayalam News Live

വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും: കേരളം ഉറ്റുനോക്കുന്നു; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം കൂട്ടാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കുന്നതിനും ഉള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ്. വൻകിട പദ്ധതികൾക്കുള്ള സാധ്യതകൾ കുറവാണ്. ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.

അതേസമയം ആര്‍ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വിഡി സതീശൻ. കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വിഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരൻറികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരൂ. നികുതി ചോർച്ച തടയാനും നികുതി പിരിവ്
ഊർജമാക്കാനുമുളള നടപടികൾ അടങ്ങുന്ന സമഗ്ര ധനമാനേജുമെൻറിലൂടെ വരുമാന
വിടവ് പരിഹരിക്കാനായിരിക്കും വിഡി സതീശൻ ശ്രമിക്കുക.

Exit mobile version