Site icon Malayalam News Live

പുതുവർഷ ആശംസകളുമായി ‘വരവ്’ പോസ്റ്റർ; രണ്ട് പോസ്റ്ററുകൾ പുറത്തിറങ്ങി

പുതുവർഷത്തിൽ പ്രേക്ഷകർക്ക് സമ്മാനവുമായി വരവ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്. രണ്ടാമത്തെ പോസ്റ്ററിൽ അർജുൻ അശോകനും സാനിയ ഇയ്യപ്പനുമാണുള്ളത്. ഒരു ഹാപ്പി റൈഡ് മൂഡിലുള്ള പോസ്റ്റർ ആണിത്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു പോസ്റ്ററുകൾ ഇറക്കുന്നതിലൂടെ ചിത്രത്തിന്റെ വിവിധ തലങ്ങളാണ് കാണിക്കുന്നത്. ഗെയിം ഓഫ് സർവൈവൽ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രം ആക്ഷൻ സർവൈവൽ മൂഡിലാണ് ഒരുങ്ങുന്നത്. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ചിത്രം 2026 ൽ റിലീസിന് എത്തും.

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് “വരവ്”. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”. പോളച്ചനായി ജോജു ജോർജ് എത്തുന്നു. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു. കുറേയധികം പ്രത്യേകതകളോടുകൂടിയാണ് “വരവ്” പ്രേക്ഷകരിലേക്ക് എത്തുന്നത് .വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്,ശ്രീജിത്ത് രവി, ബിജു പപ്പൻ, ബാലാജി ശർമ്മ, ചാലി പാലാ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Exit mobile version