Site icon Malayalam News Live

കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ്സിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ വേണമെന്ന് ആവശ്യം; മന്ത്രി സജി ചെറിയാൻ രംഗത്ത്.

സ്വന്തം ലേഖകൻ

ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ശബരിമല സീസണില്‍ ചെങ്ങന്നൂര്‍ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ, റെയില്‍വേ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷൻ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചതായി സജി ചെറിയാൻ വ്യക്തമാക്കി.

മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂരെന്നു മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. റെയില്‍വേ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണ്.

Exit mobile version