Site icon Malayalam News Live

വന്ദേഭാരത് ട്രെയിനിടിച്ച്‌ റിട്ടയേര്‍ഡ് അധ്യാപകന് ദാരുണാന്ത്യം; അപകടം നടന്നത് പാലക്കാട്

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം.

പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മുതുമല അഴകത്തുമന ദാമോദരൻ നമ്പൂതിരിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.

പാളം മുറിച്ച്‌ കടക്കുന്നതിനിടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുമല എയുപി സ്കൂള്‍ റിട്ടയേർഡ് അദ്ധ്യാപകനാണ് ദാമോദരൻ നമ്ബൂതിരി.

Exit mobile version