മലക്കപ്പാറ: വാല്‍പ്പാറയില്‍ ഹോം സ്റ്റേയില്‍ പുലി കയറി.
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വാല്‍പ്പാറ ടൗണിലുള്ള കോ-ഓപ്പറേറ്റീവ് കോളനിയില്‍ സ്റ്റാലിൻ എന്നയാളുടെ വീടിനോട് ചേർന്നുള്ള ഹോം സ്റ്റേയിലാണ് പുലി കയറിയത്.
ശബ്ദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവർ സി.സി.ടി.വി. നോക്കിയപ്പോഴാണ് വീട്ടുവളപ്പില്‍ പുലി നില്‍ക്കുന്നതായി കണ്ടത്.
കുറച്ചുദിവസം മുൻപ് ഈ മേഖലയിലാണ് പുലി ഝാർഖണ്ഡ് സ്വദേശിയായ കുട്ടിയെ ആക്രമിച്ചുകൊന്നത്. വന്യമൃഗശല്യം അതിരൂക്ഷമായിട്ടും ഈ മേഖലയില്‍ വനംവകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
