Site icon Malayalam News Live

വൈക്കത്ത് പണമിടപാടിനെ ചൊല്ലി സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു; നാല് പേർ അറസ്റ്റിൽ

വൈക്കം: യുവാക്കൾ തമ്മിൽ പണമിടപാടിനെചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുടവെച്ചൂർ അച്ചിനകം മത്തുങ്കൽ ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തുഷാജി (30), കുടവെച്ചൂർ വേരുവള്ളി ഭാഗത്ത് അശ്വതിഭവൻ വീട്ടിൽ അഖിൽഅശോക് (30), കുടവെച്ചൂർ വെള്ളിയാമ്പള്ളിൽ വീട്ടിൽ ബിജിൽ.വി.ബി (33), കുടവെച്ചൂർ മേലേപറമ്പിൽ വീട്ടിൽ ശ്രീകാന്ത് (27) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

അനന്തുഷാജി ശ്രീകാന്തിന്റെ കയ്യിൽ നിന്നും പണം കടം മേടിച്ചത് ശ്രീകാന്ത് തിരികെ ചോദിച്ചതിലുള്ള വിരോധം മൂലം കുടവെച്ചൂർ ഭാഗത്ത് വെച്ച് അനന്തുഷാജിയും സുഹൃത്തുക്കളായ അഖിലും,ബിജിലും കാറിലെത്തിയ സമയം ശ്രീകാന്തിനെയും, സുഹൃത്തിനെയും അവിടെ വച്ച് കാണുകയും ഇവർ പരസ്പരം ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഇരുകൂട്ടർക്കുമെതിരെ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ദ്വിജേഷ്, എസ്.ഐ പ്രദീപ്.എം എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Exit mobile version