Site icon Malayalam News Live

വൈക്കത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയനാപുരം പിതൃക്കുന്നം ഭാഗത്ത് കണ്ണംകേരി വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (36) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും, സുഹൃത്തും ചേർന്ന് പതിനൊന്നാം തീയതി രാത്രി 9 മണിയോടുകൂടി പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കൻ വാടകയ്ക്ക് താമസിക്കുന്ന വൈക്കപ്രയാർ ഉള്ള കടമുറിയിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന പത്തലു കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും,സുഹൃത്തും ചേർന്ന് മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്. എം, വിജയപ്രസാദ്, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Exit mobile version