Site icon Malayalam News Live

വീട്ടുകാര്‍ പുറത്തുപോയി; വൈക്കത്ത് പാതിരാത്രിയില്‍ വീടിൻ്റെ ഓട് പൊളിച്ച്‌ കവര്‍ന്നെടുത്തത് 70 പവന്റെ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: വൈക്കത്ത് വീട്ടില്‍ നിന്ന് 70 പവൻ സ്വർണം കവർന്ന സംഭവത്തില്‍ കേസില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വീടിന്റെ ഓട് പൊളിച്ച്‌ അകത്ത് കടന്ന മോഷ്ടാക്കള്‍ 70 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് കവർന്നത്. വൈക്കം ആറാട്ടുകുളങ്ങരയിലെ പുരുഷോത്തമൻ നായരുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.

സംഭവ ദിവസം രാത്രി ഒൻപതരയോടെ പുരുഷോത്തമൻ നായരും ഭാര്യയും മകളും ചേർത്തലയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുടുംബം മോഷണവിവരമറിഞ്ഞത്.

വീടിന്റെ ഭിത്തിയില്‍ നിന്ന് മോഷ്ടാവിന്റെ വിരലടയാളം ഫോറൻസിക് സംഘത്തിന് കിട്ടിയിട്ടുണ്ട്. വൈക്കം എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുളള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൃത്യത്തിന് ഉപയോഗിച്ചെന്ന കരുതുന്ന കമ്പിപ്പാരയും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

Exit mobile version