Site icon Malayalam News Live

വൈക്കത്ത് വീടിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്‌ചയോളം പഴക്കം; മൃതദേഹം കണ്ടെത്തിയത് വീടിൻ്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ

കോട്ടയം: വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ഏതാണ്ട് ഒരാഴ്‌ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടിൽ താമസിക്കുന്നത്. ദമ്പതികൾ ബന്ധുവീട്ടിൽ പോയി തിരികെ എത്തിയപ്പോഴാണ് മൃതദേഹം വീടിൻ്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

മകൻ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോൺ ചെയ്യാറില്ലെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.

Exit mobile version