Site icon Malayalam News Live

മോഹൻലാൽ ചിത്രമായ തുടരും ഇനി വാഴ 2ന് പിന്നിൽ; ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

സവിൻ എസ്എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കുന്നു. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ വാഴ 2വിന് മുന്നിൽ മോഹൻലാൽ ചിത്രം വീണിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയാണ് വാഴ 2 മറികടന്നിരിക്കുന്നത്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടിയാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി.

കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് ട്രെയ്‌ലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്. വാഴയുടെ മൂന്നാംഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് അറിയിച്ചത്.

Exit mobile version