Site icon Malayalam News Live

ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം; കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു’: വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് മാത്രമാണ് പിരിച്ചതെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ വാദം തള്ളി വി കുഞ്ഞികൃഷ്ണൻ. ജില്ലാ സെക്രട്ടറി നുണ പറയുകയാണ്. ധനരാജ് ഫണ്ടിലേക്ക് എല്ലാവരില്‍ നിന്നും പണം വാങ്ങി. പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധമാണെന്നും കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 

കെകെ രാഗേഷ് കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിയില്ല. വിശദീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് കണക്ക് അവതരിപ്പിക്കാത്തത്. ബാക്കിയുള്ള ഫണ്ട് കാണിക്കാൻ കഴിയില്ല. കണക്ക് അവതരിപ്പിച്ചാല്‍ മാത്രമേ ബാക്കി എത്രയുണ്ട് എന്ന് അറിയാൻ കഴിയൂവെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ഏരിയ കമ്മിറ്റിക്ക് ഏത് അക്കൗണ്ടില്‍ പണം കൈമാറി എന്ന് വ്യക്തമാക്കണം. പുസ്തകം ഇറക്കുന്നതിന് മുമ്പ് കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത് വ്യാജ കണക്ക് തയ്യാറാക്കാതിരിക്കാനാണ്. വ്യാജ റിസീറ്റും രണ്ട് ഒറിജിനല്‍ റസീറ്റുകളും അച്ചടിച്ചു. റസീറ്റ് തിരികെ വരാതിരിക്കുമ്പോള്‍ എങ്ങനെയാണ് പണം നഷ്ടപ്പെട്ടില്ല എന്ന് പറയാൻ കഴിയുക. മധുസൂദനനെതിരെ പാർട്ടി നടപടിയെടുത്തത് ധനാപഹരണത്തിനല്ല. നടപടി കണക്ക് അവതരിപ്പിക്കാൻ വൈകിയതില്‍ മാത്രമാണ്. തന്റെ വാദം പണം അപഹരിച്ചു എന്നത്. ധനാപഹരണം പാർട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 

 

Exit mobile version