Site icon Malayalam News Live

70.5 ലക്ഷം രൂപ വരവില്‍ ഉള്‍പ്പെടുത്തിയില്ല, പയ്യന്നൂര്‍ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ തട്ടിപ്പ് ആരോപണം; കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണൻ

 

പയ്യന്നൂർ: പയ്യന്നൂരിലെ സിപിഐഎം പാർട്ടി ഓഫീസ് നിർമ്മാണ തട്ടിപ്പ് ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണൻ.

 

ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം.

 

 

 

ക്രമക്കേടുകള്‍ നടന്നത് പാർട്ടി ഏരിയ സെക്രട്ടറിയായ ടി.ഐ. മധുസൂദനന്റെയും ടി. വിശ്വനാഥന്റെയും നേതൃത്വത്തിലെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് രേഖപ്പെടുത്തി. 2016 വർഷത്തില്‍ സഹകരണ ജീവനക്കാരില്‍നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ വരവില്‍ ഉള്‍പ്പെടുത്തിയില്ല. കൂടാതെ നിക്ഷേപം വഴി ലഭിക്കേണ്ടുന്ന പലിശയും ഉള്‍പ്പെടുത്തിയില്ല.

 

 

 

ധനരാജ് ഫണ്ട് വക മാറ്റിയതിന്റെയും ഉദ്ദേശം ധനാപഹരണം. വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ പുതിയ കണക്കുമായി ടി. വിശ്വനാഥൻ എത്തി. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടില്‍ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.

 

 

Exit mobile version