Site icon Malayalam News Live

വി ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അപകടമുണ്ടായത് എസ്‌കോർട്ട് പോയ പൊലീസ് വാഹനം ബ്രേക്കിട്ടപ്പോള്‍ പിറകില്‍ ഇടിച്ച്; കാറിന്റെ മുൻവശം പൂർണമായും തകർന്നു

കാസർകോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു.

കാസർകോട് പള്ളിക്കരയിലാണ് സംഭവം നടന്നത്.
കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.

അദ്ദേഹത്തിന് എസ്‌കോർട്ട് പോയ പൊലീസ് വാഹനം ബ്രേക്കിട്ടപ്പോള്‍ അതിന് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വെെകിട്ട് 5.45നാണ് സംഭവം.

അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്.

Exit mobile version