Site icon Malayalam News Live

ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി.

ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തത്. സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്.

Exit mobile version