Site icon Malayalam News Live

സംഘർഷം അയയാതെ പശ്ചിമേഷ്യ; ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക

തെഹ്റാൻ : ഇറാനെതിരെ ആക്രമണം തുടർന്ന് അമേരിക്ക. ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കിഷ്, ഖെഷം ദ്വീപുകൾ, ബുഷെഹർ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുഷെഹർ, ചാബഹാർ, ജാസ്ക്, കോനാറക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ഇന്നലെ വ്യാപക ആക്രമണം നടത്തിയതാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം.

അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ​ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണങ്ങൾ നടത്തി. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്‌റൈനിലേക്ക് നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തി.

Exit mobile version