ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുതുതായി 84 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു. ലക്ച്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in വഴി അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബർ 11
തസ്തിക & ഒഴിവ്
യുപിഎഎസ് സിക്ക് കീഴില്‍ ലക്ച്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 84.
സി.ബി.ഐ- സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം. 19 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളും, 25 പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളുമാണുള്ളത്. ലക്ച്ചറർ തസ്തികയില്‍- ബോട്ടണി-8, കെമിസ്ട്രി-8, ഇക്കണോമിക്‌സ്-2, ഹിസ്റ്ററി-3, ഹോം സയൻസ്-1, ഫിസിക്‌സ്-6, സൈക്കോളജി-1, സോഷ്യോളജി-3, സുവോളജി-8 എന്നിങ്ങനെയാണ് ഒഴിവ് വന്നിട്ടുള്ളത്.
ശമ്പളം
ലക്ചറർ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,700 രൂപ മുതല്‍ 1,66,700 രൂപ വരെ ശമ്പളം ലഭിക്കും.
പബ്ലിക് പ്രോസിക്യൂട്ടർ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതല്‍ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ: 44,900 രൂപമുതല്‍ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
ലക്ച്ചറർ: 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
പബ്ലിക് പ്രോസിക്യൂട്ടർ = 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ലക്ചറർ: അതത് വിഷയങ്ങളില്‍ (ബോട്ടണി, ഫിസിക്‌സ് തുടങ്ങിയവ) ബിരുദാനന്തര ബിരുദവും ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (ബി.എഡ്) ബിരുദവും ഉണ്ടായിരിക്കണം.
പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, ക്രിമിനല്‍ കേസുകള്‍ നടത്തി ബാറില്‍ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസിസ്റ്റന്റ് തസ്തികകള്‍ക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.
അപേക്ഷ
താല്‍പര്യമുള്ളവർ യുപിഎസ് സിയുടെ ഒഫീഷ്യല്‍ വെബ്സെെറ്റ്https://upsconline.gov.in/ സന്ദർശിക്കുക. ശേഷം ഓണ്‍ലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ലക്ചറർ അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ നോട്ടിഫിക്കേഷനുകള്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കി സംശയങ്ങള്‍ തീർക്കുക. ആദ്യമായി സെെറ്റ് സന്ദർശിക്കുന്നവർ ന്യൂ രജിസ്ട്രേഷൻ ലിങ്കില്‍ കയറി അപേക്ഷ പൂർത്തിയാക്കേണ്ടതാണ്.
അപേക്ഷ നല്‍കേണ്ട അവസാന തീയതി: സെപ്റ്റംബർ 11
