Site icon Malayalam News Live

ഉണ്ണിയപ്പം ഇഷ്ട്ടമാണോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഉണ്ണിയപ്പം റെസിപ്പി നോക്കാം

കോട്ടയം: ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലെ, വളരെ എളുപ്പത്തില്‍ രുചികരമായി ഒരു ഉണ്ണിയപ്പം തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ഗോതമ്പുപൊടി
ശർക്കര
ചക്ക
അരിപ്പൊടി
ഏലയ്ക്ക
ജീരകം
സോഡാപൊടി
വെളിച്ചെണ്ണ
നെയ്യ്
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് രണ്ടു കപ്പ് ഗോതമ്പുപൊടി രണ്ടു കപ്പ് അരിപ്പൊടി എന്നിവയെടുക്കാം. ചക്കച്ചുള അരച്ചെടുത്തത് ഒരു ബൗള്‍ അതിലേയ്ക്കു ചേർത്ത് മൂന്ന് ഏലയ്ക്ക ഒരു ടീസ്പൂണ്‍ ജീരകം എന്നിവ ചേർക്കാം. 300 ഗ്രാം ശർക്കര ലായനി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം. ആവശ്യമെങ്കില്‍ ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച്‌ ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കി തേങ്ങ കഷ്ണങ്ങള്‍ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കാം. ഉണ്ണിയപ്പച്ചട്ടി അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിച്ച്‌ ചൂടാക്കിയതിനു ശേഷം മാവൊഴിച്ച്‌ ഇരുവശങ്ങളും വേവിച്ചെടുക്കാം. ഞൊടിയിടയില്‍ കൊതിയൂറും ചക്കപ്പഴം ഉണ്ണിയപ്പം റെഡി. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.

Exit mobile version