Site icon Malayalam News Live

ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ല, സ്വർണക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ൻ പോറ്റി

സ്വർണക്കൊള്ള കേസിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുഖ്യപ്രതിയായ ഉണ്ണികൃഷ്ൻ പോറ്റി. ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്ന് എസ്ഐടിയോട് ഉണ്ണികൃഷ്ൻ പോറ്റി മൊഴി നൽകി. ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും പോറ്റി എസ്ഐടിയോട് പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് ശ്രമം. കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുളള പ്രതികൾ ജയിൽ മോചിതരാകും.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. എസ്ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. നഷ്ടമായ സ്വര്‍ണത്തിന്‍റെ അളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം.

Exit mobile version