Site icon Malayalam News Live

തനിക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണ്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

 

ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്ഐടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.

 

Exit mobile version