Site icon Malayalam News Live

ഉണ്ണി മുകുന്ദൻ രാഷ്ട്രീയത്തിലേക്കില്ല; പ്രചരണങ്ങള്‍ വ്യാജമെന്ന് മാനേജര്‍

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ നടൻ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നുവെന്ന വാർത്തകള്‍ തികച്ചും വാസ്തവിരുദ്ധമെന്ന് നടന്റെ മാനേജർ വിപിൻ.

സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദൻ തല്‍ക്കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പി. പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് ഒരു പാർട്ടിയിലും അഗത്വമില്ല. സിനിമ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.

പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്നു അറിയില്ല. പക്ഷേ, അതിലൊന്നും യാതൊരു കഴമ്ബുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version