Site icon Malayalam News Live

മുണ്ടക്കയം നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാമൃതദേഹം കണ്ടെത്തി; പുരുഷൻ്റേതെന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കം; പൊലീസിൻ്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മുണ്ടക്കയം നഗരത്തിൽ സ്വകാര്യ വ്യക്‌തിയുടെ കിണറിൽ അജ്ഞാമൃതദേഹം കണ്ടെത്തി. പഴയ ഗാലക്‌സി തിയറ്ററിനു സമീപമാണ് സംഭവം.

പുരുഷൻ്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്‌തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

പൊലീസിൻ്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.

 

Exit mobile version