Site icon Malayalam News Live

വിവരാവകാശത്തിനുള്ള അപേക്ഷ നിരസിച്ചു; എംജി സര്‍വകലാശാലാ ഡപ്യൂട്ടി രജിസ്ട്രാര്‍ക്ക് 5000 രൂപ പിഴയിട്ട വിവരാവകാശ കമ്മീഷന്‍

കോട്ടയം: വിവരാവകാശരേഖയ്ക്കുള്ള അപേക്ഷ നിരസിച്ച എംജി സര്‍വകലാശാലാ ഡപ്യൂട്ടി രജിസ്ട്രാര്‍ക്ക് വിവരാവകാശ കമ്മിഷന്‍ 5000 രൂപ പിഴയിട്ടു.

ഇടതു സംഘടനാ നേതാവു കൂടിയായ ഡപ്യൂട്ടി രജിസ്ട്രാര്‍ എം.എസ്.ബിജുവിനാണ് കമ്മീഷന്‍ പിഴയിട്ടത്. സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവര്‍ത്തക നല്‍കിയ അപേക്ഷയാണു നിരസിച്ചത്.

സര്‍വീസിലിരിക്കെ മുന്‍കാല പ്രാബല്യത്തോടെ ഇവര്‍ക്കു സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഇതിന്റെ ഭാഗമായുള്ള ശമ്പള നിര്‍ണയം നടന്നില്ല. കുടിശിക ലഭിച്ചതുമില്ല. ഇതു പ്രമോഷന്‍ കുടിശികയല്ലെന്നും പേ റിവിഷന്‍ കുടിശികയാണെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി.

ഇതിനെതിരെ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചു. കേസിനു വേണ്ടി രേഖകള്‍ ലഭിക്കാനാണ് അപേക്ഷ നല്‍കിയത്.

അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണു പരാതിക്കാരി വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരാവകാശ രേഖ ഹാജരാക്കാതിരുന്നിട്ടും ഹൈക്കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

Exit mobile version