Site icon Malayalam News Live

തൊട്ടടുത്ത യൂണിയന്‍ ബാങ്കില്‍ ജോലി നേടാം; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരം; 2691 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 2691 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 5ന് മുന്‍പായി അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് ട്രെയിനിങ് റിക്രൂട്ട്‌മെന്റ്. ആകെ 2691 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. കേരളത്തില്‍ 118 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഓരോ സംസ്ഥനത്തെയും ഒഴിവുകള്‍

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി യോഗ്യത നേടിയിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ 01.04.2021 ന് ശേഷം നേടിയിരിക്കണം.

അപ്രന്റീസ് ട്രെയിനിങ് തസ്തികയിലേക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 800 രൂപയും ജിഎസ്ടിയും നല്‍കണം.

വനിതകള്‍ക്ക് 600 രൂപ+ ജിഎസ്ടി, എസ്.സി/ എസ്.ടി 600 രൂപ + ജിഎസ്ടി, ഭിന്നശേഷിക്കാര്‍ 400 രൂപ + ജിഎസ്ടി എന്നിങ്ങനെയാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കുക. അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

Exit mobile version