Site icon Malayalam News Live

രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപത്ത്

ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിന് പുറകിൽ തീരദേശ പാളത്തിന് സമീപമാണ് മ്യതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം. തലയ്ക്ക് മാത്രമേ പരിക്കുള്ളു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version