Site icon Malayalam News Live

ഉള്ളനാട് പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി

പാലാ: അന്യസംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും കഞ്ചാവ് പിടികൂടി .

ഏകദേശം രണ്ട് കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.ഉള്ളനാട് പ്രവർത്തിക്കുന്ന പ്ളൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

മൂവാറ്റുപുഴ പോലിസും ,പാലാ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഉള്ളനാട് പ്ളൈവുഡ് ഫാക്ടറിയിൽ കഞ്ചാവ് നിരന്തരമായി നൽകി വരുന്ന അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് വ്യാപക കഞ്ചാവ് ഉപയോഗിക്കുന്നതായി പോലീസിന് വ്യക്തമായത്.തുടർന്ന് പോലീസ് ഇവിടുത്തെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു.

Exit mobile version