Site icon Malayalam News Live

യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശി

കോട്ടയം: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പനെ ആണ് മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയത്.
ഏകദേശം ഒരു വർഷം മുൻപാണ് അരുണ്‍ യുകെയില്‍ എത്തിയത്. ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു.

ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂ.

അരുണിന്‍റെ ഭാര്യ ‌മാസങ്ങള്‍ക്ക് മുൻപാണ് യുകെയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്‍റെ മരണത്തെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

Exit mobile version