Site icon Malayalam News Live

വീണ്ടും ഉദയഭാനുവും സരോജ് കുമാറും; ‘ഉദയനാണ് താരം’ ഫോര്‍ കെ ട്രെയിലര്‍ എത്തി; ഫെബ്രുവരി ആറിന് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; 20 വർഷത്തിന് ശേഷം റീ റിലീസ്

കൊച്ചി: ‘ഉദയനാണ് താരം’ സിനിമയുടെ റീ റിലീസ് ട്രെയിലർ റിലീസ് ചെയ്തു.

സിനിമയിലെ രസകരമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തും. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷമാണ് റീ റിലീസ് ചെയ്യാനൊരുങ്ങുന്നത്.

മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച്‌ വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാല്‍- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിൻ്റെ ബാനറില്‍ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.

Exit mobile version