Site icon Malayalam News Live

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുന്നു; ആഘോഷമാക്കി പ്രവർത്തകർ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുന്നു. നിലവിൽ 90 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. പിന്നാലെ യുഡിഎഫ് മുന്നേറ്റം പ്രവർത്തകർ ആഘോഷമാക്കുകയാണ്. ഇന്ദിരാഭവനിലും കോൺഗ്രസ് പ്രവർത്തകർ ആരവം മുഴക്കുകയാണ്. ഇടത് കോട്ടകളിൽ പോലും യുഡിഎഫിന് മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ സാധിക്കുന്നുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേരളത്തിൽ പുരോഗമിക്കുകയാണ്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. നിലവിൽ 90 മണ്ഡലങ്ങളിൽ യുഡിഎഫും, 45 മണ്ഡലങ്ങളിൽ എൽഡിഎഫും, 4 മണ്ഡലങ്ങളിൽ എൻഡിഎയും മുന്നേറ്റം തുടരുകയാണ്.

Exit mobile version