Site icon Malayalam News Live

പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം, സിപിഎം ഓഫീസിന് മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചു, പ്രവർത്തകരെ പിടിച്ചു മാറ്റിയത് പോലീസ് എത്തിയ ശേഷം

പാലക്കാട്: പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്.

ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു.

ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്.

ഇപ്പോഴും യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തുടരുകയാണ്.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് സംഘർഷം.

 

Exit mobile version